മകൻ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല; ഡോക്ടറായ മാതാവ് തൂങ്ങിമരിച്ചു

0

 

എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകൻ ബെന്യാമിൻ ഇന്നലെ കാനഡയിൽ വാഹനാപകടത്തിൽ മരിച്ച വിഷമം താങ്ങാനാകാതെ ഡോക്ടാറായ മാതാവ് തൂങ്ങി മരിച്ചു. മാവേലിക്കല താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ ഡോ. മെഹറുന്നീസയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. രാവിലെ 7.30നാണ് സംഭവം. ഇളയ മകനും ഭർത്താവും രാവിലെ പള്ളിയിൽ പോയ സമയത്താണ് ഇവർ വീട്ടിൽ തൂങ്ങിമരിക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

 

മകൻ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ഇവരുടെ സുഹൃത്ത് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here