ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മറിയക്കുട്ടി 

0

 

വ്യാജ പ്രചാരണം നടത്തിയെന്ന് കാണിച്ച് ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് അടിമാലിയിലെ മറിയക്കുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. നഷ്ടപരിഹാരം നൽകണമെന്നും വ്യാജ് പ്രചരണം നടത്തിയവർക്കെതിരെ നടപടി വേണമെന്നും ഹരജിയിലുണ്ട്.

 

ദേശാഭിമാനി പത്രാധിപർ ഉൾപ്പെടെ പത്ത് പേരാണ് പ്രതികൾ. ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമത്തിലൂടെയും അപമാനിക്കാൻ ശ്രമിച്ചതിനാണ് പരാതി നൽകിയത്. മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്നും മകൾ വിദേശത്താണെന്നുമുള്ള വ്യാജ വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി രംഗത്തെത്തിയിരുന്നു. വാർത്ത നൽകിയതിന് പിന്നാലെ ഇവർക്ക് എതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here