നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്

0

 

സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. പയ്യന്നൂരിൽ നടക്കുന്ന പ്രഭാത യോഗത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

 

യോഗം ആരംഭിച്ചു, മണ്ഡലത്തിലെ പൗര പ്രമുഖർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ കാസർകോട് നടന്ന പ്രഭാതയോഗത്തിൽ ലീഗ് നേതാവ് എൻഎ അബൂബക്കർ പങ്കെടുത്തത് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

 

പിന്നീടിത് ഏറെ വിവാദമാവുകയും ലീഗിനെ വെട്ടിലാക്കുകയും ചെയ്തിരുന്നു. നവകേരള സദസ് ഇന്ന് കണ്ണൂരിലെ വിവിധ മണ്ഡലങ്ങളിലാണ് നടക്കുന്നത്.

Leave a Reply