പോക്സോ കേസ്; മല്ലു ട്രാവലർക്ക് മുൻ‌കൂർ ജാമ്യം

0

മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ മുന്‍ഭാര്യ നല്‍കിയ പോക്‌സോ പരാതിയില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍ഭാര്യയുടെ പരാതിയിൽ ധർമടം പൊലീസ് കേസ് എടുത്തിരുന്നു. പരാതിയിൽ ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

 

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവതി വെളിപ്പെടുത്തല്‍ നടത്തിയത്. നിരവധി പെണ്‍കുട്ടികള്‍ ഷാക്കിറിന്റെ കെണിയില്‍ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്ന് യുവതി പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും ഇതില്‍ ഷാക്കിറിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here