നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നതിൽ അഭിനന്ദനവുമായി മന്ത്രി എം ബി രാജേഷ്

0

നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നതിൽ അഭിനന്ദനവുമായി മന്ത്രി എം ബി രാജേഷ്. വിദ്യാഭ്യാസമെന്നാൽ കേവലം പരീക്ഷകൾ പാസാകലോ ഉന്നത ബിരുദങ്ങൾ നേടലോ മാത്രമല്ല, വിശാലമായ ലോകവീക്ഷണവും മനുഷ്യപ്പറ്റും ആർജിക്കുക എന്നത് കൂടിയാണ്. അത് രണ്ടും വേണ്ടുവോളമുള്ള മഹാനടനാണ് ഇന്ദ്രൻസ്. വിദ്യാസമ്പന്നരായ പലർക്കും മാതൃകയാക്കാവുന്ന, പലരിലും കാണാത്ത സ്വഭാവ സവിശേഷതകളുമുള്ള ആളുമാണ് നടൻ ഇന്ദ്രൻസ് എന്ന് എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ദ്രൻസിന്റെ ഈ തുല്യതാ പഠനം സംസ്ഥാന സാക്ഷരതാ മിഷനും തുടർ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണ് എന്നും മന്ത്രി കുറിച്ചു.

 

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം

 

മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസിനെ പത്താം തരം തുല്യതാ പഠനത്തിന് ചേർന്നതിൽ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസമെന്നാൽ കേവലം പരീക്ഷകൾ പാസാകലോ ഉന്നത ബിരുദങ്ങൾ നേടലോ മാത്രമല്ല, വിശാലമായ ലോകവീക്ഷണവും മനുഷ്യപ്പറ്റും ആർജിക്കുക എന്നത് കൂടിയാണ്. അത് രണ്ടും വേണ്ടുവോളമുള്ള മഹാനടനാണ് ഇന്ദ്രൻസ്. വിദ്യാസമ്പന്നരായ പലർക്കും മാതൃകയാക്കാവുന്ന, പലരിലും കാണാത്ത സ്വഭാവ സവിശേഷതകളുമുള്ള ആളുമാണ് നടൻ ഇന്ദ്രൻസ്. വിനയവും ലാളിത്യവും സംസ്കാര സമ്പന്നതയും എല്ലാം ഇങ്ങനെ ചിലതാണ്. ഇന്ദ്രൻസിന്റെ ഈ തുല്യതാ പഠനം സംസ്ഥാന സാക്ഷരതാ മിഷനും തുടർ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണ്.

 

പ്രിയപ്പെട്ട ഇന്ദ്രൻസിന് സ്നേഹാഭിവാദനങ്ങൾ. ഒപ്പം സംസ്ഥാന സർക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here