ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലം കാണുന്നു: മുഖ്യമന്ത്രി

0

 

 

ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മികവിലേക്കുയര്‍ത്തുന്നതിനു സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഫലം കണ്ടുതുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലെ കേരളത്തിന്റെ മികവ് ഇക്കാര്യം വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളജിന്റെ 125-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകായായിരുന്നു മുഖ്യമന്ത്രി.

 

വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരള സമൂഹത്തെ പരിവര്‍ത്തിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികവിലേക്ക് ഉയര്‍ത്തുന്നതിനു സര്‍ക്കാര്‍ പ്രത്യേക ഇടപെടലുകള്‍ നടത്തുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. നാക് അക്രഡിറ്റേഷനില്‍ കേരള സര്‍വകലാശാല എ++ നേടി. രാജ്യത്താകെ ആറു സര്‍വകലാശാലകള്‍ക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. കാലിക്കറ്റ്, എംജി, സംസ്‌കൃത സര്‍വകലാശാലകള്‍ എ+ ഗ്രേഡ് നേടി. 16 കോളജുകളാണ് കേരളത്തില്‍നിന്ന് എ++ ഗ്രേഡ് സ്വന്തമാക്കിയത്.

Leave a Reply