കുട്ടിയെ കണ്ടെത്തിയത് ജനങ്ങളും മാധ്യമങ്ങളും, തെരച്ചിലിൽ പൊലീസിന് പിഴച്ചു; കെ സുരേന്ദ്രൻ

0

തിരുവനന്തപുരം: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പൊലീസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിന്റെ തെരച്ചിൽ സംവിധാനത്തിൽ പിഴവുണ്ടായെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. കുട്ടിയെ കണ്ടെത്തിയത് ജനങ്ങളും മാധ്യമങ്ങളും നടത്തിയ പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം കൊല്ലം ഓയൂർ കാറ്റാടി മുക്കിൽ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരി അബിഗേൽ സാറയെ സുരക്ഷിതമായി കണ്ടെത്താൻ കഴിഞ്ഞതാണ് വലിയ ആശ്വാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്വേഗത്തിന്റെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകൾക്ക് ഒടുവിലാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here