“ഒന്നുകിൽ റാലി അല്ലെങ്കിൽ പൊലീസുമായി യുദ്ധം”; പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചതിൽ പ്രതികരിച്ച് കെ സുധാകരൻ

0

കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. റാലിക്ക് അനുമതി നിഷേധിച്ചത് CPIM ഇടപെടൽ മൂലമാണെന്നാണ് ആരോപണം. അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടത്തും. ഒന്നുകിൽ റാലി നടക്കും, അല്ലെങ്കിൽ പ്രവർത്തകരും പൊലീസും തമ്മിൽ യുദ്ധം നടക്കും. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇക്കാര്യത്തിൽ മന്ത്രി മുഹമ്മദ് റിയാസ് എടുത്ത നിലപാടിനെയും സുധാകരൻ വിമർശിച്ചു. ആദ്യം അനുമതി തന്നതാണ്. എന്തിനാണ് നവകേരള സദസ് നടത്തുന്നത്. ഈ പരിപാടി മുടക്കാൻ ശ്രമിക്കുന്നവരാണ് ഉടക്കിന് വരുന്നത്. നാണവും മാനവുമില്ലാത്ത സർക്കാരാണിതെന്നും 23-ന് പന്തൽ കെട്ടി 25-ന് പരിപാടി നടത്തിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply