ഹാഫ് മരത്തൺ സംഘടിപ്പിച്ചു: ലക്ഷ്യം വ്യക്തികളുടെ ആരോഗ്യവും സമൂഹത്തിന്റെ പുരോഗതിയും

0

 

അങ്കമാലി ഹെറിറ്റേജ് റോട്ടറിയുടെ നേതൃത്വത്തിൽ Lakeside Marathon എന്ന പേരിൽ ഹാഫ് മരത്തൺ സംഘടിപ്പിച്ചു. 1500- ൽ അധികം റണ്ണേഴ്സാണ് പങ്കെടുത്തത്. മലയാറ്റൂർ അടി വാരത്തു നിന്നും ആരംഭിച്ച്, മലയാറ്റൂർ, നടുവട്ടം, മഞ്ഞപ്ര, കാലടി, നീലേശ്വരം എന്നീ ഗ്രാമപ്രദേശങ്ങൾ ചുറ്റി, തടാകക്കരയിൽ അവസാനിച്ച മാരത്തൺ ഒരു പുതിയ അനുഭവമായി.

ജനങ്ങളെ നല്ല ആരോഗ്യശീലങ്ങളിലേക്ക് ആകർഷിക്കാൻ പറ്റുന്ന ഒരു മികച്ച പ്രചോദനമായിരുന്നു ഈ മാരത്താൺ എന്ന് റോട്ടറി അങ്കമാലി ഹെറിറ്റേജ് പ്രസിഡന്റ് റോട്ടേറിയൻ ബൈജു ചാക്കൊ പറഞ്ഞു. വ്യക്തികളുടെ ആരോഗ്യവും അതുവഴി സമൂഹത്തിന്റെ പുരോഗതിയുമാണ് റോട്ടറി ക്ലബ്‌ ലക്ഷ്യമാക്കുന്നത്.

 

റോട്ടറിയുടെ സ്‌മൈൽ പ്രോജക്ടിന്റെ ഭാഗമായുള്ള ഈ സംരംഭം കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ളതാണ്. പുതിയ തലമുറയ്ക്ക് ശരിയായ ദിശാബോധം നൽകാനും നല്ല ശീലങ്ങൾക്ക് തുടക്കമിടാനും ഇത്തരം പരിപാടികൾ ഉപകരിക്കും.

പ്രധാന സ്പോൺസർ കീർത്തി നിർമൽ ബ്രാൻഡിന്റെ ഉടമ ശ്രീ ജോൺസൻ വർഗീസ്, കാലടി സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ അനൂപ്, റോട്ടറി ഡിസ്ട്രിക്ട് അഡ്വൈസർ ശ്രീ ജോഷി ചാക്കോ എന്നിവർ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു.

എം എൽ എ ശ്രീ റോജി എം ജോൺ, പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ വിൽ‌സൺ, റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ ശ്രീ മോഹൻ വർഗീസ്, അസിസ്റ്റന്റ് ഗവർണർ ശ്രീ ബിബിൻ ജോസഫ് , കൺവീനർ സുനിൽകുമാർ പി.സി എന്നിവർ സമ്മാനദാനം നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here