രാജസ്ഥാനിൽ ഇന്ന് വോട്ടെടുപ്പ്. 199 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആകെ 51756 പോളിങ് സ്റ്റേഷനുകൾ സജ്ജമാണ്. 52.5 മില്യൺ വോട്ടർമാരിൽ 27.3 മില്യൺ പുരുഷന്മാരും 25.2 മില്യൺ സ്ത്രീകളുമാണ് ഉള്ളത്. ഇതിൽ 51,033 വോട്ടർമാർ 80 വയസിന് മുകളിൽ പ്രായമുള്ളവരും 11,894 പേർ ദിവ്യാംഗരുമാണ്. തെരഞ്ഞെടുപ്പ് ഫലം ഡിസംബർ 3നാണ്.17 സീറ്റുകളിലേക്കാണ് സിപിഐഎം മത്സരിക്കുന്നത്.
അതേസമയം രാജസ്ഥാനിൽ അധികാരം നിലനിർത്താൻ കോൺഗ്രസും അധികാരത്തിലേറാൻ ബിജെപിയും വമ്പൻ പ്രചരണമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരിനെയും കോൺഗ്രസിനെയും വെട്ടിലാക്കാനാണ് ബിജെപി ശ്രമിച്ചത്.