കന്നഡ നടൻ ദർശൻ തൂഗുദീപയുടെ വളർത്തുനായകളുടെ ആക്രമണത്തിൽ പരുക്കേറ്റ യുവതി പരാതി നൽകി. ദർശനും രണ്ട് സഹായികൾ പോലീസ് കേസ് എടുത്തു. നടപടി. വീടിനു സമീപം കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദർശന്റെ സഹായികളുമായി വാക്കുതർക്കമുണ്ടായതിനു പിന്നാലെയാണ് അവിടത്തെ വളർത്തുനായകൾ തന്നെ ആക്രമിച്ചെന്നു യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം ബെംഗളൂരു ആർആർ നഗറിലെ ദർശന്റെ വസതിക്കു സമീപം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവതിയെ ചടങ്ങിനു ശേഷം കാറിനു സമീപം എത്തിയപ്പോൾ നായകളെ കണ്ടെന്നും ശേഷം അതിനെ മാറ്റാൻ നടന്റെ സഹായികളോടു ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചെന്നും തുടർന്നുണ്ടായ വാക്കേറ്റതിനു ശേഷം നായകൾ ആക്രമിച്ചതെന്നും ഇവയെ തടയാൻ സഹായികൾ ഒന്നും ചെയ്തില്ലെന്നും പരാതിയിൽ പറയുന്നു. വയറിനു പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി.