ഡൽഹിയിൽ വായുഗുണനിലവാരം വീണ്ടും താഴോട്ട്; എ ക്യു ഐ 418 ആയി

0

ന്യൂഡൽഹി: ഡൽഹിയിലെ വായുഗുണനിലവാര സൂചിക വീണ്ടും അപകടകരമാം വിധം താഴ്ന്നു. നഗരത്തിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരത്തിൽ കഴിഞ്ഞ ദിവസം നേരിയ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് ബുധനാഴ്ച ഗുരുതരാവസ്ഥയിലേക്ക് എത്തിയത് .സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം, നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 6 ന്് 418 ആയാണ് രേഖപ്പെടുത്തിയത്.ആനന്ദ് വിഹാർ, ദ്വാരക, ഷാദിപൂർ, മന്ദിർ മാർഗ്, ഐടിഒ, ആർകെ പുരം, പഞ്ചാബി ബാഗ്, നോർത്ത് കാമ്പസ്, മഥുര റോഡ്, രോഹിണി, പട്പർഗഞ്ച്, ഓഖ്ല, ഇന്ത്യാ ഗേറ്റ്, മുണ്ട്ക എന്നിവയുൾപ്പെടെ നിരവധി എയർ മോണിറ്ററിംഗ് സ്റ്റേഷനുകൾ രാവിലെ 6ന് 400ന് മുകളിൽ എക്യുഐ രേഖപ്പെടുത്തിയിട്ടുണ്ട്.

ആനന്ദ് വിഹാറിൽ എക്യുഐ 452, ആർകെ പുരത്ത് 433, പഞ്ചാബി ബാഗിൽ 460, ഐടിഒയിൽ 413 എന്നിങ്ങനെയാണ് കണക്കുകൾ. അതേസമയം, ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ), ഗ്രേറ്റർ നോയിഡയാണ് 474 എക്യുഐയോടെ ഏറ്റവും മലിനീകരണം നേരിടുന്ന പ്രദേശം. അതേസമയം നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ രാവിലെ 6 ന്് ‘വളരെ മോശം’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here