രാജസ്ഥാനിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

0

രാജസ്ഥാനിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഭരണം നിലനിർത്താൻ കോൺഗ്രസും ഭരണം പിടിച്ചെടുക്കാൻ ബിജെപിയും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഐഎം.

രാജസ്ഥാനിൽ വാശിയെറിയ പോരാട്ടത്തിന്റെ പരസ്യപ്രചാരണമാണ് ഇന്ന് അവസാനിക്കുന്നത്. ഭരണം നിലനിർത്തുകയാണ് ഗെഹലോട്ട് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഇത്തവണ രാജസ്ഥാനിൽ ഭരണത്തിലെത്തുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. പാർട്ടിക്കകത്തെ പ്രശ്‌നങ്ങളും അഴിമതി ആരോപണവുമാണ് ഗെഹലോട്ട് സർക്കാരിന് വെല്ലുവിളി ആകുന്നത്.

ഇതിനു പുറമെ ഗെഹലോട്ട് – സച്ചിൻ പൈലറ്റ് അധികാര തർക്കവും കോൺഗ്രസിന് കീറാമുട്ടിയായി തുടരുന്നുണ്ട്. ബിജെപിയെ സംബന്ധിച്ചും പാർട്ടിക്കകത്തെ പടലപിണക്കങ്ങൾ തന്നെയാണ് തലവേദന ആകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ഉൾപ്പെടെയുള്ള നേതാക്കൾ ക്യാമ്പ് ചെയ്താണ് പ്രചാരണം നടത്തിയത്.

Leave a Reply