ഹമാസ് തീവ്രവാദ വിരുദ്ധ റാലിയുമായി ബിജെപി

0

പലസ്തീൻ ഐക്യദാർഢ്യ റാലിയ്ക്ക് ബദലായി ഹമാസ് തീവ്രവാദ വിരുദ്ധ റാലിയുമായി രംഗത്തിറങ്ങാൻ ബിജെപി. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പലസ്തീൻ റാലികൾക്ക് ബദലായി സംസ്ഥാനത്ത് നാലിടത്ത് റാലികളും സംഗമങ്ങളും നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും പലസ്തീന് ഐക്യദാർഢ്യം നൽകുമ്പോൾ ഹമാസിന്റെ ആക്രമണമാണ് പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ബിജെപി ഉയർത്തുന്ന വാദം.

 

മണിപ്പൂർ കലാപത്തിലൂടെ ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കിടയിലുണ്ടായ ബിജെപി വിരുദ്ധ നിലപാട് ഹമാസ് വിരുദ്ധ റാലിയിലൂടെ മാറ്റിയെടുക്കാനാണ് ശ്രമം. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിലനിൽക്കുന്ന ആശങ്ക അനുകൂലമാക്കിയെടുക്കുകയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here