നെതന്യാഹുവിനെ വെടിവച്ചു കൊല്ലണം, ന്യൂറംബർഗ് വിചാരണ നടത്തണം: കോൺഗ്രസ് എംപി

0

കാസർഗോഡ് നടന്ന പലസ്തീൻ അനുകൂല റാലിയിൽ കോൺഗ്രസ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശമാണ് ഇപ്പോൾ ചർച്ചാ വിഷയം. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു യുദ്ധ കുറ്റവാളിയാണെന്നും വിചാരണയില്ലാതെ നെതന്യാഹുവിനെ വെടിവെച്ച് കൊല്ലണമെന്നും എം.പി പറഞ്ഞു.

 

‘രണ്ടാം ലോക മഹായുദ്ധ കാലത്ത് ന്യൂറൻബർഗ് വിചാരണയാണ് യുദ്ധ കുറ്റങ്ങളുമായി ബന്ധപ്പെട്ട് നടത്തിയിരുന്നത്. ഇതിൽ കുറ്റവാളികളെ വിചാരണയില്ലാതെ വെടിവച്ച് കൊല്ലും. നാളുകളായി ന്യൂറൻബർഗ് വിചാരണ നടന്നിട്ട്. ബഞ്ചമിൻ നെതന്യാഹു ലോകത്തിന് മുന്നിൽ ഒരു യുദ്ധ കുറ്റവാളിയാണ്. നെതന്യാഹുവിനെ വെടിവച്ച് കൊല്ലേണ്ട സമയം കഴിഞ്ഞു. കാരണം അത്തരത്തിലാണ് അയാൾ ചെയ്തു കൂട്ടുന്ന ക്രൂരത.’- എം.പി പറഞ്ഞു.ജനീവ കൺവെൻഷൻ കരാറുകൾ ലംഘിക്കുന്നവരെല്ലാം ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here