നവ കേരള സദസ് അല്ല നാടുവാഴി സദസ്; വി.മുരളീധരൻ

0

നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. ഇതിന്റെ പേര് നവ കേരള സദസ് എന്നല്ല നാടുവാഴി സദസാണെന്ന് വി.മുരളീധരൻ പറഞ്ഞു. ജനങ്ങളെ കാണാൻ പണ്ടുകാലത്ത് നാടുവാഴികൾ എഴുന്നള്ളുന്നത് പോലെയാണ് മുഖ്യമന്ത്രിപിണറായി വിജയന്റെ നാടുവാഴി സദസെന്ന് വി മുരളീധരൻ കൂട്ടിച്ചേർത്തു.

 

ഈ യാത്ര കേരളത്തിലെ പട്ടിണി പാവങ്ങളോടുള്ള വെല്ലുവിളിയാണ്. സാമ്പത്തിക പ്രതിസന്ധികാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങൾ വിലയിരുത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യാത്രയുടെ കാര്യം ചോദിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിയില്ല പെൻഷൻ കാര്യവും കർഷകരുടെ കാര്യവും ചോദിക്കുമ്പോൾ പ്രതിസന്ധിയാണെന്ന് പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

ജനങ്ങളെ കാണിക്കാൻ പറ്റാത്ത അത്ര ആഡംബരമാണ് ബസ്സിനുള്ളിലെന്ന് മുരളീധരൻ പറഞ്ഞു. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ എല്ലാ മന്ത്രിമാരുടെയും വാഹനങ്ങൾ ഉണ്ട്. യാത്ര കഴിഞ്ഞു വരുമ്പോൾ ബസ്സിനെ അല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെ മ്യൂസിയത്തിൽ വെക്കുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply