കോഴിക്കോട് ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്

0

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.

 

വീഴ്ചയിൽ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാൾ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു. ഇയാളെ പോലീസിന് കൈമാറി.കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഗരുഡ ബസിലെ 33-ാം നമ്പർ സീറ്റിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ബസിന്റെ ഗ്ലാസ് പൊട്ടിച്ചാണ് ഇയാൾ റോഡിലേക്ക് ചാടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here