പെരുമ്പാവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്

0

പെരുമ്പാവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്. 20 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്.

തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന നിലയിൽ ഒരു ബിഗ് ഷോപ്പറിന് അകത്തായിരുന്നു മൃതദേഹം. വൈകിട്ട് ആറു മണിയോടെയായിരുന്നു മൃതദേഹം കണ്ടത് . സമീപത്തെ സിസി ടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അന്വേഷണത്തിൽ ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല.

ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയെ കൊന്ന ശേഷം തള്ളിയെന്നാണ് നിഗമനം. അവിഹിത ബന്ധമാകാം ഇതിന് കാരണമെന്നും വിലയിരുത്തുന്നു. പ്രസവം അടക്കമുള്ള വിവരങ്ങൾ മറച്ചു വയ്ക്കാനായിരിക്കും ഇതെന്നും സംശയിക്കുന്നുണ്ട്.

Leave a Reply