വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാർ റെയിൽവേ അടിപ്പാതയിലെ വെള്ളത്തിൽ മുങ്ങി

0

പത്തനംതിട്ട തിരുവല്ലയിൽ വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാർ റെയിൽവേ അടിപ്പാതയിലെ വെള്ളത്തിൽ മുങ്ങി. കാറിൽ സഞ്ചരിച്ചിരുന്ന വയോധികൻ ഉൾപ്പെടെയുള്ള മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. എം.സി. റോഡിനെയും ടി.കെ. റോഡിനെയും തമ്മിൽ ബന്ധപ്പിക്കുന്ന തിരുമൂലപുരം- കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയിൽവെ അടിപ്പാതയിലാണ് സംഭവം.

തിരുവൻവണ്ടൂർ സ്വദേശി കൃഷ്ണൻ നമ്പൂതിരിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം തിരിച്ചറിയാതെയാണ് കാർ മുന്നോട്ടെടുക്കുകയായിരുന്നു. കാർ ഓഫായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതു കണ്ട നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

ഇതുവഴിയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അടിപ്പാതയിലെ വെള്ളക്കെട്ട് നീക്കുവാൻ റെയിൽവേ എൻജിനീയറിങ് വിഭാഗം പലതരത്തിൽ ശ്രമിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. വെള്ളം പോയതിന് ശേഷമാത്രമേ അടിപ്പാത ഗതാഗതത്തിനായി തുറന്നു നൽകൂവെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here