സീരിയൽ ലോകത്തെ കണ്ണീരിലാഴ്ത്തി രഞ്ജുഷയുടെ വിയോഗം; വിടപറഞ്ഞത് ജന്മദിനത്തിൽ 

0

 

 

തിരുവനന്തപുരം: സീരിയൽ ലോകത്തെ കണ്ണീരിലാഴ്‌ത്തി നടി രഞ്ജുഷ മേനോന്റെ വിയോഗം. സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും സീരിയലുകളിലൂടെയായിരുന്നു നടി കൂടുതൽ പ്രശസ്തയായത്. ഇന്ന് രാവിലെയാണ് രഞ്ജുഷയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജുഷയുടെ സുഹൃത്തുക്കൾക്ക് ഇതുവരെ മരണ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടു ദിവസം മുൻപ് വരെ സീരിയൽ സെറ്റിൽ ഇവർ അഭിനയിക്കാൻ എത്തിയിരുന്നു. 35ാം പിറന്നാൾ ദിവസം കൂടിയാണ് രഞ്ജുഷ വിട പറഞ്ഞത്.

 

എന്ത് പ്രതിസന്ധിയുണ്ടായാലും അതിനെ ബോൾഡ് ആയി നേരിട്ടണം എന്ന് രഞ്ജുഷ പറയുമായിരുന്നു. ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്ന് ഉപദേശിച്ച രഞ്ജുഷയുടെ മരണം ഞെട്ടലുണ്ടാക്കിയെന്ന് സീരിയൽ സെറ്റിലെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ലെന്നും അവർ പറയുന്നു.

 

ഇന്ന് രാവിലെയോടെയാണ് രഞ്ജുഷയുടെ മൃതദേഹം തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു രഞ്ജുഷ. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആനന്ദരാഗം,വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here