സ്വവർഗ വിവാഹം; സുപ്രീംകോടതി വിധി നിരാശപെടുത്തുന്നതാണെന്ന് മഹിളാ അസോസിയേഷൻ

0

ന്യൂഡൽഹി: രാജ്യത്ത്‌ സ്വവർഗവിവാഹത്തിന്‌ നിയമപ്രാബല്യം നിഷേധിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിനിരാശപ്പെടുത്തുന്നതാണെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ. സ്‌ത്രീ–- പുരുഷ ദമ്പതികൾക്കുള്ളതുപോലെ അവകാശങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരു സമിതിയെ നിയോഗിക്കണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

 

നിയമപ്രാബല്യം നൽകാത്തത്‌ വിവേചനം രൂക്ഷമാക്കും. കുടുംബം തുടങ്ങാനും കുട്ടികളെ ദത്തെടുക്കാനും തുടങ്ങി നിരവധി ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും.

 

അതേസമയം, സ്വവർഗവിവാഹം പാർലമെന്റിലെ നിയമനിർമാണംവഴി അനുവദിക്കേണ്ടതാണെന്ന്‌ കോടതി നിരീക്ഷിച്ചിട്ടുണ്ട്‌. ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ ന്യൂനപക്ഷ വിധി പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഭരണഘടന നൽകുന്ന അവകാശത്തെ ഉയർത്തിപ്പിടിക്കുന്നതും നിയമപരമായ വിവാഹമായി സർക്കാർ അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെടുന്നതുമാണെന്നും അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ എന്നിവർ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

Leave a Reply