ശബരിമല അന്നദാനം: അഖില ഭാരത അയ്യപ്പ സേവാ സംഘം സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി

0

ന്യൂഡൽഹി: ശബരിമലയിൽ അന്നദാനത്തിന് അനുമതി ആവശ്യപ്പെട്ട് അഖില ഭാരത അയ്യപ്പ സേവാ സംഘം സമർപ്പിച്ച ഹരജി കേരള, തമിഴ്നാട് ഘടകങ്ങളുടെ അവകാശ തർക്കത്തിനിടെ സുപ്രീംകോടതി തള്ളി. ഇത്തരം തർക്കങ്ങൾ തീർപ്പാക്കാനുള്ള ‘ആത്മീയ അധികാര പരിധി’ കോടതിക്കില്ലെന്ന് വ്യൽക്തമാക്കിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്.

നേരത്തെ കേരളത്തിലെ അയ്യപ്പ സേവാ സംഘം നൽകിയ കേസ് പരിഗണിച്ചപ്പോൾ അന്നദാനത്തിനുള്ള അവകാശ വാദവുമായി ​സംഘത്തിന്റെ തമിഴ്നാട് യൂനിറ്റും രംഗത്തെത്തുകയായിരുന്നു. ഇരുകൂട്ടരെയും കേൾക്കാമെന്ന് വ്യക്തമാക്കി കേസ് വീണ്ടും പരിഗണിച്ചാണ് ചൊവ്വാഴ്ച സുപ്രീംകോടതി ഹരജി തള്ളിയത്.

Leave a Reply