കേരളപ്പിറവി-2023: എൻട്രികൾ ക്ഷണിച്ചു

0


ന്യൂഡൽഹി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിെൻറയും കേരള ഹൗസിെൻറയും സംയുക്താഭിമുഖ്യത്തിൽ ഡൽഹി – എൻസി ആറിലെ മലയാളി സംഘടനകളുടെ സഹകരണത്തോടെ കേരള ഹൗസിൽ നവംബർ ഒന്ന് മുതൽ അഞ്ച് വരെ നടത്തുന്ന കേരളപ്പിറവി- മലയാള ഭാഷാ ദിനാഘോഷത്തിലും ഔദ്യോഗിക ഭാഷാവാരാഘോഷത്തിലും കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് മലയാളിസംഘടനകളിൽ നിന്നും കലാസംഘങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു. അഞ്ചു പേരിൽ കുറയാത്ത ഗ്രൂപ്പ് ഇനങ്ങളിലാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം.

പ്രതിനിധീകരിക്കുന്ന സംഘടനകളുടെയും കലാസംഘങ്ങളുടെയും പേര്, ഫോൺ നമ്പർ, ഇ – മെയിൽ വിലാസം, പങ്കെടുക്കുന്നവരുടെ പേര്, പ്രായം,എണ്ണം, അവതരിപ്പിക്കുന്ന ഇനം, സമയദൈർഘ്യം എന്നിവ തരം തിരിച്ച് രേഖപ്പെടുത്തണം. എൻട്രികൾ [email protected] എന്ന ഇ-മെയിലിലേക്ക് 2023 ഒക്ടോബർ 16 ന് നാല് മണിക്ക് മുമ്പ് അയയ്ക്കേണ്ടതാണ്. വൈകി ലഭിക്കുന്ന എൻട്രികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

Leave a Reply