‘ഇനി കുട്ടികള്‍ എ യും ആനും തമ്മിലുള്ള വ്യത്യാസം മറക്കില്ല’; വിദ്യാഭ്യാസ മന്ത്രി

0

അധ്യാപകര്‍ ക്ലാസിലേക്ക് വരുന്നത് കാണുമ്പേൾ പ്ടിച്ച് ഇരിക്കുന്നിരുന്ന കാലമൊക്കെ പോയി. ഇപ്പോൾ അങ്ങനൊന്നും അല്ല കാര്യങ്ങൾ, അധ്യാപകരും കുട്ടികളും തമ്മിൽ ഇപ്പോൾ നല്ല കൂട്ടാണ്. ആടിയും പാടിയും ഉല്ലസിച്ചുമാണ് ഇപ്പോള്‍ കുട്ടികള്‍ക്ക് അറിവ് പകർന്ന് കൊടുക്കുന്നത്.
അത്തരത്തിലുള്ള ഒരു മനോഹരമായ ദൃശ്യമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

കോഴിക്കോടുള്ള എ എം എല്‍ പി എസ് ചീക്കിലോട് സ്കൂളിലെ ദൃശ്യമാണ് മന്ത്രി പങ്കുവെച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഷജില ടീച്ചര്‍ എ യും ആനും (a, an) എവിടെയെല്ലാമാണ് ഉപയോഗിക്കേണ്ടത് എന്ന് ഈണത്തില്‍ പാടി പഠിപ്പിക്കുകയാണ്. കുരുന്നുകള്‍ ഉച്ചത്തില്‍ ഏറ്റുപാടുന്നു.

‘എല്ലാരും ചൊല്ലണതല്ലോ എയും ആനും കണ്‍ഷ്യൂഷന്നാ, എവിടൊക്കെ എങ്ങനെ ചേര്‍ക്കും ആകെക്കൂടെ കണ്‍ഫ്യൂഷന്നാ’- എന്നു തുടങ്ങുന്ന പാട്ടിലൂടെയാണ് ഇംഗ്ലീഷില്‍ എ എവിടെ ഉപയോഗിക്കണം ആന്‍ എവിടെ ഉപയോഗിക്കണം എന്ന് അധ്യാപിക കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികള്‍ ചുവടുകള്‍ വെച്ച് ഏറ്റുചൊല്ലുന്നു.

കുട്ടികളെ ക്ലാസ് മുറിക്ക് പുറത്തുകൊണ്ടുപോയാണ് അധ്യാപിക ഇതെല്ലാം പഠിപ്പിക്കുന്നത്. കഠിനമായ പാഠങ്ങള്‍ പോലും കുരുന്നുകളുടെ ഉള്ളില്‍ പതിയുന്ന വിധത്തിലുള്ള ഈ അധ്യാപന രീതിക്ക് സോഷ്യല്‍ മീഡിയയില്‍ കയ്യടി ലഭിച്ചു. ഇനി കുട്ടികള്‍ എ യും ആനും തമ്മിലുള്ള വ്യത്യാസം മറക്കില്ലെന്ന് വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറിച്ചു. ഷജില ടീച്ചർക്കും കുട്ടികൾക്കും മന്ത്രി ആശംസകൾ നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here