വാഹനാപകടത്തില്‍ കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു

0

തിരുവനന്തപുരം: കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിക്കെയായായിരുന്നു അന്ത്യം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം.

10 ദിവസം മുൻപ് ആയിരുന്നു ഇദ്ദേഹത്തിന് അപകടം സംഭിച്ചത്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. പുനസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. രാജാവിന്റെ മകൻ, മനു അങ്കിൾ, റൺബേബി റൺ അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ കലാ സംവിധായകനാണ്.

ഐഎഫ്എഫ്കെയുടെ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരൻറെ മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here