ഇനി തിരികെ ലഭിക്കാനുള്ളത് 10,000 കോടി രൂപയുടെ നോട്ടുകൾ; രണ്ടായിരം രൂപയുടെ എല്ലാ നോട്ടുകളും തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് ആർബിഐ ഗവർണർ

0

ന്യൂഡൽഹി: രണ്ടായിരം രൂപയുടെ എല്ലാ നോട്ടുകളും തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. വെറും 10,000 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ഇനിയും തിരികെ വരാനുള്ളത്. വൈകാതെ ബാക്കി നോട്ടുകളും തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 87 ശതമാനവും ബാങ്കുകളിൽ നിക്ഷേപമായി തിരികെ എത്തിയെന്നും ആർബിഐ ഗവർണർ പറഞ്ഞു. ബാക്കിയുള്ളവ ബാങ്ക് കൗണ്ടറുകൾ മുഖേനയും മാറ്റിയെടുത്തിട്ടുണ്ട്.

 

2,000 രൂപ നോട്ടുകൾ ബാങ്കുകൾ മുഖേന മാറ്റിയെടുക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ ഏഴ് ആയിരുന്നു. ഇതിന് ശേഷം രാജ്യത്തുടനീളമുള്ള 19 ആർബിഐ ഓഫീസുകൾ മുഖേന നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യം സജ്ജമാക്കിയിരുന്നു. പരമാവധി 20,000 രൂപ മൂല്യമുള്ള നോട്ടുകളാണ് മാറിയെടുക്കാൻ സാധിക്കുക. എന്നാൽ അക്കൗണ്ടിലേക്ക് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാനാകും.

Leave a Reply