കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 1.8 കോടി രൂപയുടെ സ്വർണം പിടിച്ചു

0

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ 1.8 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നും എത്തിയ രണ്ട് യാത്രക്കാരിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഡി.ആർ.ഐ. നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അബ്ദുൾ നിഷാറിൽനിന്ന് 63.39 ലക്ഷം രൂപയുടെ 1080 ഗ്രാം സ്വർണം പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

അബുദാബിയിൽനിന്നെത്തിയ വടകര സ്വദേശി മഹമൂദ് പോക്കറിൽ നിന്ന് 37.49 ലക്ഷം രൂപയുടെ 739 ഗ്രാം സ്വർണവും പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്നു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ഇവരെ ജാമ്യത്തിൽ വിട്ടു.

കസ്റ്റംസ് അസി. കമ്മിഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ട് ദിപക് മീണ, ഇൻസ്‌പെക്ടർമാരായ ഷമ്മി ജോസഫ്, രാധാകൃഷ്ണൻ, രാജശേഖർ റെഡ്ഡി, നിതേഷ് സെയ്നി, ഗൗരവ് സികർവർ, ഹെഡ് ഹവിൽദാർ വത്സല, ഹവിൽദാർ ബോബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here