ഓർഡിനറി ബസിന്റെ ബോർഡ് മാറ്റി ഫാസ്റ്റ് ആക്കി സർവീസ് നടത്തി കെഎസ്ആർടിസി 

0

ആലപ്പുഴ : ഹരിപ്പാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ഓർഡിനറി ബസുകൾ ഫാസ്റ്റ് പാസഞ്ചർ ബോർഡുമായി സഞ്ചരിക്കുന്നതായി വ്യാപക പരാതി. കഴിഞ്ഞ ദിവസം രാവിലെ 7.45-നുള്ള കോട്ടയം സർവീസ് ഇത്തരത്തിലാണ് നടത്തിയത്. വേണാട് ബസ് ആണ് കോട്ടയം ഫാസ്റ്റിന്റെ ബോർഡ് വെച്ച് സർവീസ് സർവീസ് നടത്തിയത്.

 

നിറംകണ്ട് ഓർഡിനറി ബസ് ആണെന്ന ധാരണയിൽ കയറി ടിക്കറ്റെടുക്കുമ്പോഴാണ് ഫാസ്റ്റ് ആണെന്നറിയുന്നത്. ഓർഡിനറി ബസിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. ഫാസ്റ്റിൽ 16 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ചെറിയ ദൂരത്തേക്ക് ബസിൽ കയറുന്നവർക്ക് ഇത് നഷ്ടമുണ്ടാക്കി. മുമ്പും സമാനരീതിയിൽ ബസ് മാറ്റി സർവീസ് നടത്തിയിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ കോട്ടയം സർവീസ് മുടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് വാദം.

Leave a Reply