പൂനെ: ഏകദിന ലോകകപ്പിൽ പാകിസ്താനെ എട്ടാം തവണയും തോൽപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇതോടെ ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. പാകിസ്താൻ നേരിട്ട ഏക തോൽവി ഇന്ത്യയ്ക്കെതിരെയാണ്. എങ്കിലും ഇന്ത്യയോടേറ്റ കനത്ത തോൽവി പാകിസ്താന്റെ സെമി സാധ്യതകൾക്ക് ചോദ്യ ചിഹ്നം ആയിട്ടുണ്ട്.
ലോകകപ്പിൽ ഇനി ഇന്ത്യയെ നേരിടണമെങ്കിൽ പാകിസ്താൻ കുറഞ്ഞത് സെമിയിൽ എത്തണം. എന്നാൽ പാകിസ്താൻ ആരാധകർക്ക് ഇന്ത്യയുടെ തോൽവി കണ്ടേ തീരു. ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകാണ് പാകിസ്താൻ നടി സെഹാര്‍ ഷിന്‍വാരി. ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ഒരു ബംഗ്ലാദേശ് താരവുമായി ഡേറ്റിന് തയ്യാറാണെന്ന് നടി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ധാക്കയിലേക്ക് വരുമെന്നും ബംഗാളി പയ്യനുമായി ഫിഷ് ഡിന്നർ കഴിക്കുമെന്നുമാണ് താരത്തിന്റെ വാഗ്ദാനം.