കാനഡയിലെ വിസ സേവനങ്ങൾ ഇന്ത്യ നാളെ മുതൽ പുനരാരംഭിക്കും

0

ന്യൂഡൽഹി: കാനഡയിലെ വിസ സേവനങ്ങൾ ഇന്ത്യ ഭാഗികമായി പുനരാരംഭിക്കും. എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ സേവനങ്ങൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഹൈക്കമ്മീഷൻ അറിയിച്ചു.

നയതന്ത്ര തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ മാസമാണ് കാനഡയിലേക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവെച്ചത്. സാഹചര്യം വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ രീതിയിൽ കൂടുതൽ തീരുമാനങ്ങൾ അറിയിക്കുമെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here