സ്വർണാഭരണങ്ങളിൽ ലോക്കറ്റായി പുലി നഖം ഉപയോഗിച്ചു: രാഷ്ട്രീയ പ്രമുഖർ അറസ്റ്റ് ഭീതിയിൽ

0

സ്വർണാഭരണങ്ങളിൽ ലോക്കറ്റായി പുലി നഖം ഉപയോഗിച്ച് എന്ന പരാതിയെ തുടർന്ന് നടനും രാജ്യസഭാ എംപിയുമായ ജഗ്ഗെഷ്‌, നടൻ ദർശൻ, ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി, പ്രമുഖ ജ്യോതിഷി വിനയ് ഗുരുജി എന്നിവർക്കെതിരെ അന്വേഷണം നടന്നുവരികയാണ്.

 

നേരത്തെ ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ തെളിവായി നൽകിയാണ് വനം വകുപ്പിന് പരാതികൾ ലഭിച്ചിരിക്കുന്നത്. പുലിനഖം കൃത്രിമമല്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇവരുടെ അറസ്റ്റുണ്ടാകുന്നെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.

 

രണ്ട് വർഷം മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സ്വർണമാലയിലെ ലോക്കറ്റ് പുലിനഖമാണെന്ന് എംപി ജഗ്ഗെഷ്‌ അവതാരകനോട് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 20-ാം ജന്മദിനത്തിൽ അമ്മ സമ്മാനമായി നൽകിയതാണ് പുലിനഖം പതിച്ച ലോക്കറ്റെന്നും മകൻ പുലിയെപ്പോലെ ശക്തനായി മാറാൻ അമ്മ ആഗ്രഹിച്ചെന്നും’ജഗ്ഗെഷ്‌ വെളിപ്പെടുത്തുന്നുണ്ട്. നിലവിൽ ബി ജെ പിയുടെ രാജ്യസഭാ എംപിയാണ് നടൻ കൂടിയായ ജഗ്ഗെഷ്‌.

LEAVE A REPLY

Please enter your comment!
Please enter your name here