രുചിയൂറും മാമ്പഴം; ഇന്ത്യൻ മാമ്പഴ കയറ്റുമതിയിൽ 19 വർധനവ് 

0

ഇന്ത്യൻ മാമ്പഴ കയറ്റുമതിയില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനം വര്‍ധന. നിലവില്‍ 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴം കയറ്റുമതി ചെയ്യപ്പെടുന്നത്.അതീവ രുചികരമായ ഇന്ത്യന്‍ മാമ്പഴത്തിന് വിദേശരാജ്യങ്ങളില്‍ ആവശ്യക്കാര്‍ ഏറുന്നുവെന്നാണ് വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2023 ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ നാലു കോടി ഡോളര്‍ വിലവരുന്ന 27,330 മെട്രിക് ടണ്‍ മാമ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

41 രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ ആവശ്യക്കാര്‍. കൂട്ടത്തില്‍ അമേരിക്കയിലേക്കാണ് ഇറക്കുമതി കൂടുതല്‍. 2000 മെട്രിക് ടണ്‍ മാമ്പഴമാണ് അമേരിക്ക ഇറക്കുമതി ചെയ്തത്. ന്യൂസിലണ്ടാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

LEAVE A REPLY

Please enter your comment!
Please enter your name here