നിയമനക്കോഴ തട്ടിപ്പിനെക്കുറിച്ച് വിശദമായി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

0

കൊച്ചി: നിയമനക്കോഴ തട്ടിപ്പിനെക്കുറിച്ച് വിശദമായി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പറയാനുള്ളത് വൈകാതെ പറയുമെന്നും മന്ത്രി പ്രതികരിച്ചു.

കേസിൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. നിയമനം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് ആരോപിച്ചവർ ഇപ്പോൾ സംസാരിക്കട്ടെ. അന്വേഷണം പൂർത്തിയായശേഷം തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയും.

സർക്കാരിനെതിരേ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കുള്ള ഉദാഹരണമാണിത്. പിണറായി സർക്കാരിന്റെ പ്രവർത്തനരീതി അഴിമതിരഹിതവും സംശുദ്ധവുമാണ്. സത്യത്തിന്റെ പാതയിലാണ് സർക്കാർ നീങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here