ടിഎം ജേക്കബ് പുരസ്‌കാരം ശശി തരൂരിന്

0

തിരുവനന്തപുരം: ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള ടി എം ജേക്കബ് മെമോറിയൽ അവാർഡ് ശശി തരൂർ എംപി.ക്ക്. മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ സണ്ണി ക്കുട്ടി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ശശി തരൂരിനെ തെരഞ്ഞെടുത്തത്.

25000 രൂപയും ശില്പവും സർട്ടിഫിക്കറ്റു മടങ്ങുന്ന അവാർഡ്, ടി എം ജേക്കബിന്റെ പന്ത്രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 21 ന് കോതമംഗലം പുതുപ്പാടി മരിയൻ അക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിൽ സമ്മാനിക്കുമെന്ന് ടി എം ജേക്കബ് മെമോറിയൽ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി ഡയ്‌സി ജേക്കബ് ട്രസ്റ്റിമാരായ അനൂപ് ജേക്കബ് എം എൽ എ, അമ്പി ളി ജേക്കബ് എന്നിവർ അറിയിച്ചു.

അനുസ്മരണ . സമ്മേളനം അന്നു രാവിലെ 11 മണിക്ക് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ദേശീയ അന്തർദ്ദേശീയ വിഷയങ്ങൾക്കൊപ്പം രാജ്യത്തേയും സംസ്ഥാനത്തയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ ലോക സഭയിൽ ഉന്നയിക്കാനും പരിഹാരം കണ്ടെത്താനും ശശി തരൂർ നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

Leave a Reply