വീണ്ടും സ്വര്‍ണവില ഉയര്‍ന്നു; പവന് 160 രൂപ വർധിച്ചു

0

ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 5,655 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞിരുന്നത്. ഇന്നലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45080 രൂപയായിരുന്നു. ഇടിവുണ്ടായതോടെ സ്വര്‍ണം ഗ്രാമിന് 5635 രൂപയിലുമാണ് ഇന്നലെ വ്യാപാരം പുരോഗമിച്ചിരുന്നത്. ഇന്നലെ ഒഴികെ ഈ ആഴ്ച സ്വര്‍ണവില നല്ല കുതിപ്പിലാണ് മുന്നേറിയിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5660 രൂപയായിരുന്നു വെള്ളിയാഴ്ച വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,280 രൂപയുമായിരുന്നു

Leave a Reply