കോഴിക്കോട് ടെംബോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, 12 പേർക്ക് പരിക്കേറ്റു 

0

കോഴിക്കോട്: വടകര മടപ്പള്ളി ദേശീയപാതയിൽ വാഹനാപകടം. പാലായിൽ നിന്നും കാസർഗോഡേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച ടെംബോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചയോടെയാണ് അപകടം.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച സ്ത്രീയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും വടകര ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here