ചൈനയുടെ മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു

0

ബെയ്ജിങ്: ചൈനയുടെ മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രിയോടെ ഹൃദയാഘാതമുണ്ടാവുകയും വെള്ളിയാഴ്ച പുലർച്ചയോടെ മരിക്കുകയുമായിരുന്നെന്ന് ചൈനീസ് വാർത്ത ഏജൻസി അറിയിച്ചു.

2013 മുതലുള്ള പത്തു വർഷക്കാലം ചൈനയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്. ലിയുടെ നേതൃത്വത്തിൽ ഒരു ദശകത്തിനുള്ളിൽ ചൈനയുടെ സാമ്പത്തിക വളർച്ച ഇരട്ടിയായിരുന്നു. ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു. 2012ലാണ് ചൈനയുടെ പ്രസിഡന്റായി ഷി ചിൻപിങ്ങും പ്രധാനമന്ത്രിയായി ലി കെചിയാങ്ങും സ്ഥാനമേറ്റത്.

Related Posts:

LEAVE A REPLY

Please enter your comment!
Please enter your name here