അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ദേശീയപാത; കുമ്പനാട്, കോടനാട്, വേങ്ങൂർ വെസ്റ്റ്, ചേലാമറ്റം, വേങ്ങൂർ
മഞ്ഞപ്ര, മലയാറ്റൂർ, അയ്യമ്പുഴ, അങ്കമാലി, കാലടി, തുറവൂർ, വടക്കുംഭാഗം… കടന്നുപോകുന്ന വഴിയറിയാം…പാതയുടെ മേൽനോട്ടം ഇനി കോട്ടയത്തു നിന്ന്

0

കോട്ടയം ∙ എംസി റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിർമിക്കുന്ന പുതിയ പാതയുടെ മേൽനോട്ടം ഇനി കോട്ടയത്തു നിന്ന്. പാതയ്ക്കായി എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറുടെ ഓഫിസ് കോട്ടയത്തു തിരുവാതുക്കലിൽ ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നാണ് ഇതുവരെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. റോഡിന്റെ പ്രാഥമിക അലൈൻമെന്റ് അടക്കം പൂർത്തിയാക്കിയിട്ടുണ്ട്. പാരിസ്ഥിതിക അനുമതി അടക്കമുള്ള നടപടികളാണ് ഇനി വേണ്ടത്. ഇ‌തിനൊക്കെ ഇനി കോട്ടയത്തെ പ്രോജക്ട് ഓഫിസാകും മേൽനോട്ടം വഹിക്കുക. ഭോപാൽ ഹൈവേ എൻജിനീയറിങ് കൺസൽറ്റന്റ് എന്ന സ്ഥാപനമാണു പദ്ധതിയുടെ സർവേ നടത്തുന്നത്.
പുളിമാത്ത്–അങ്കമാലി റോഡ് 45 മീറ്റർ വീതിയിൽ
∙ തിരുവനന്തപുരം പുളിമാത്തിൽ നിർദിഷ്ട വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡിൽ നിന്ന് അങ്കമാലി വരെ 45 മീറ്റർ വീതിയിലാണു റോഡ് വരുന്നത്. ആറു ജില്ലകളിലൂടെ 257 കിലോമീറ്റർ നീളം. എംസി റോഡിലെ തിരക്കു കുറയ്ക്കാമെന്നതാണു ഗുണം. അടുത്ത മാർച്ചിനു മുൻപു ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ച് പദ്ധതിക്കുള്ള കല്ലിടൽ ആരംഭിക്കാനാണു ശ്രമം. അന്തിമ അലൈൻമെന്റ് അംഗീകരിച്ചിട്ടില്ലാത്തതിനാൽ നിലവിലുള്ള രൂപരേഖയിൽ മാറ്റം വരാനും സാധ്യതയുണ്ട്.

പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പല ഭാഗങ്ങളും പുതിയ ഹൈവേയുടെ ഭാഗമായി മാറാനും സാധ്യതയുണ്ട്. പൊന്തൻപുഴ വനമേഖലയിൽ 1.2 കിലോമീറ്റർ ഭാഗത്തു കൂടിയും റോഡ് കടന്നുപോകും. ഇതിനു വനംവകുപ്പിന്റെ അനുമതി അടക്കം തേടിയിട്ടുണ്ട്. വനത്തിൽ മുറിക്കേണ്ടിവരുന്ന മരങ്ങളുടെ കണക്കും ശേഖരിച്ചുവരുന്നു. ഇതിനു തുല്യമായി മരങ്ങൾ എൻഎച്ച്എഐ വച്ചുകൊടുക്കേണ്ടിവരും.

സ്ഥലമേറ്റെടുക്കാൻ ഓഫിസ്
സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചാൽ സ്ഥലമേറ്റെടുപ്പ് വിഭാഗത്തിന്റെ ജില്ലയിലെ ഓഫിസ് പാലാ തഹസിൽദാർ ഓഫിസിലാകും തുറക്കുക. ജില്ലയിൽ 2 താലൂക്കുകളിലായി 12 വില്ലേജുകളിലെ സ്ഥലങ്ങൾ ഏറ്റെടുക്കണം.കാഞ്ഞിരപ്പള്ളി താലൂക്ക്– ഇളങ്ങുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോർത്ത്, എരുമേലി സൗത്ത് വില്ലേജുകൾ. മീനച്ചിൽ താലൂക്ക്– ഭരണങ്ങാനം, തലപ്പലം, പൂവരണി, കൊണ്ടൂർ, രാമപുരം, കടനാട് വില്ലേജുകൾ. അലൈൻമെന്റ് അന്തിമമല്ലാത്തതിനാൽ ഇവയിൽ മാറ്റങ്ങളുണ്ടാകാം.


നിർദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തിൽ പുളിമാത്തുനിന്നാകും റോഡ് തുടങ്ങുക. നേരത്തെ അരുവിക്കരയിൽനിന്ന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.

കല്ലിടലിന് മുൻപുള്ള ഏരിയൽ സർവേ ഭോപ്പാൽ ഏജൻസി പൂർത്തിയാക്കിക്കഴിഞ്ഞു. റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇവർ തയ്യാറാക്കിയ സർവേയും മാപ്പും അന്തിമ അനുമതിക്കായി ദേശീയപാത അതോറിറ്റിയുടെ ഭൂമിയേറ്റെടുക്കൽ കമ്മിറ്റിക്ക് ഉടൻ കൈമാറും.


കമ്മിറ്റിയാണ് ഈ സർവേ അംഗീകരിക്കണമോയെന്ന് തീരുമാനിക്കുന്നത്. മാറ്റമുണ്ടെങ്കിൽ കൺസൾട്ടന്റിനെ അറിയിക്കും. ഇത് തീർപ്പാക്കി അന്തിമമായി ഭൂമിയേറ്റെടുക്കുമെന്ന് കാണിച്ച് 3 എ വിജ്ഞാപനം ദേശീയപാത പുറത്തിറക്കും. തുടർന്ന് കല്ലിടൽ തുടങ്ങാനാണ് നീക്കം.



കല്ലിടലിനും സർവേയ്ക്കും ഏഴ് കോടി


ഗ്രീൻഫീൽഡ് പാതയുടെ സർവേയ്ക്കും മാപ്പിങ്ങിനും കല്ലിടലിനുമായി ഏഴ് കോടി രൂപയ്ക്കാണ് ഭോപ്പാൽ എൻജിനിയറിങ് കൺസൾട്ടന്റിന് ദേശീയപാത അതോറിറ്റി കരാർ നൽകിയത്. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ സർവേ നടത്തുന്നതും ഇവരാണ്. സ്ഥലമേറ്റെടുപ്പിന് ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ യൂണിറ്റുകളും ഉടൻ തുടങ്ങും. സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സർക്കാരും നൽകും.

ലേലം ക്ഷണിക്കലും ടെൻഡറും 2024 മാർച്ചിന് മുൻപ്

നാലുവരിപ്പാതയ്ക്ക് സർവേ കല്ലിട്ടശേഷം ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ നിർമാണത്തിനുള്ള ലേലം ക്ഷണിക്കുമെന്നാണ് ദേശീയപാത അധികൃതർ നൽകുന്ന സൂചന. അടുത്ത വർഷം മാർച്ച് 31-ന് ടെൻഡർ അംഗീകരിച്ച് നൽകും.

നാലുവരി, 45 മീറ്റർ വീതി, ടോളുണ്ടാകും

257 കിലോമീറ്റർ നീളത്തിൽ ആറു ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 72 വില്ലേജുകളിൽനിന്ന് ആയിരത്തിലധികം ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ടോൾ പിരിവുള്ള പാതയാകും ഇത്. കേന്ദ്ര സർക്കാരിന്റെ 100 കോടിക്ക് മുകളിലുള്ള റോഡുപദ്ധതികൾക്ക് ടോൾ വാങ്ങാമെന്ന ധാരണ പ്രകാരമാണിത്.

കല്ലിടലും തുടങ്ങും

സ്ഥലം ഏറ്റെടുക്കേണ്ട വില്ലേജുകൾ
(അന്തിമ അലൈൻമെന്റാകുമ്പോൾ വില്ലേജുകളിൽ മാറ്റമുണ്ടാകും)

നെടുമങ്ങാട് താലൂക്ക്: വാമനപുരം, കല്ലറ, പാങ്ങോട്

കൊട്ടാരക്കര: മേലില, വെട്ടിക്കവല, ചക്കുവരയ്ക്കൽ, കോട്ടുക്കൽ, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, മാങ്കോട്, ചിതറ

പുനലൂർ: അഞ്ചൽ, ഏരൂർ, അലയമൺ, വാളക്കോട്, കരവാളൂർ

പത്തനാപുരം: പിടവൂർ, പത്തനാപുരം

കോന്നി: വള്ളിക്കോട്, മലയാലപ്പുഴ, പ്രമാടം, കോന്നി താഴം, ഐരവൺ, തണ്ണിത്തോട്, കൂടൽ, കലഞ്ഞൂർ, വള്ളിക്കോട്-കോട്ടയം, കോന്നി

റാന്നി: ചേത്തയ്ക്കൽ, പഴവങ്ങാടി, വടശേരിക്കര, റാന്നി

കാഞ്ഞിരപ്പള്ളി: എളംകുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോർത്ത്, എരുമേലി സൗത്ത്

മീനച്ചിൽ: ഭരണങ്ങാനം, തലപ്പലം, പൂവരണി, കൊണ്ടൂർ, രാമപുരം, കടനാട്

തൊടുപുഴ: കരിങ്കുന്നം, മണക്കാട്, പിറപ്പുഴ

മൂവാറ്റുപുഴ: കല്ലൂർക്കാട്, മൂവാറ്റുപുഴ, ഏനാനല്ലൂർ, മഞ്ഞള്ളൂർ

കോതമംഗലം: കുട്ടമംഗലം, പോത്താനിക്കാട്, പല്ലാരിമംഗലം, കോതമംഗലം, തൃക്കാരിയൂർ, കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ

കുന്നത്തുനാട്: കുമ്പനാട്, കോടനാട്, വേങ്ങൂർ വെസ്റ്റ്, ചേലാമറ്റം, വേങ്ങൂർ

ആലുവ: മഞ്ഞപ്ര, മലയാറ്റൂർ, അയ്യമ്പുഴ, അങ്കമാലി, കാലടി, തുറവൂർ, വടക്കുംഭാഗം

കോട്ടയത്ത് ഈ വഴി…(ഔദ്യോഗിക രൂപരേഖയല്ലെന്നും മാറ്റംവരാമെന്നും ദേശീയപാതാ അധികൃതർ)

കോട്ടയം: എം.സി.റോഡിന് സമാന്തരമായി നിർമിക്കുന്ന നാലുവരി ഗ്രീൻഫീൽഡ് പാത കോട്ടയം ജില്ലയിൽ കടന്നുപോകുന്നത് ഏത് ഭാഗങ്ങളിലൂടെയെന്ന് വ്യക്തമാകുന്ന രൂപരേഖ പുറത്തുവന്നു. തിരുവനന്തപുരം കിളിമാനൂരിനുസമീപം പുളിമാത്തുനിന്ന് തുടങ്ങി അങ്കമാലിയിൽ അവസാനിക്കുന്ന പാത കോട്ടയം ജില്ലയിലേക്ക് കടക്കുന്നത് പ്ലാച്ചേരിയിൽനിന്നാണ്. ആകാശസർവേയിലൂടെ തയ്യാറാക്കിയ പ്രാഥമിക രൂപരേഖ ഇപ്പോൾ ലഭ്യമാണ്. സർവേ നടത്തിയ ഏജൻസി സമർപ്പിച്ച രൂപരേഖ അന്തിമമല്ലെന്നും മാറ്റങ്ങൾക്ക് വിധേയമാണെന്നും നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ പ്രതികരിച്ചു.

ഇപ്പോൾ ലഭ്യമായ പ്രാഥമിക നിർദേശപ്രകാരം റോഡ് പോകുന്നത് ഇങ്ങനെ

റാന്നി ചെത്തോങ്കരനിന്ന് മന്ദമരുതി, മക്കപ്പുഴ വഴി പ്ലാച്ചേരിയിൽ എത്തുന്നതോടെ പത്തനംതിട്ട ജില്ല പിന്നിടും.

• ഇത്രയും ദൂരം നിലവിലെ പുനലൂർ-മൂവാറ്റുപുഴ റോഡിന് സമാന്തരമായിട്ടാണ് പുതിയ പാതയുടെ രൂപരേഖ.

• പ്ലാച്ചേരിയിൽ നിലവിലെ പാതയിൽനിന്ന് അൽപ്പം പടിഞ്ഞാറേക്ക് മാറി വനത്തിലൂടെ പൊന്തൻപുഴ വനത്തിലെ പമ്പ്ഹൗസിന് സമീപമെത്തി കിഴക്കോട്ട് ദിശ മാറും.

• കറിക്കാട്ടൂർ സെന്റർ കഴിഞ്ഞ് അയ്യപ്പക്ഷേത്രത്തിനും സെയ്ന്റ് ആന്റണീസ് പള്ളിക്കും സമീപത്തുകൂടി ചെറുവള്ളി എസ്റ്റേറ്റിന് സമീപത്ത് വരും.(നിർദിഷ്ട ശബരിമല വിമാനത്താവള സൈറ്റ്)

• മരോട്ടിച്ചുവട്-പൂതക്കുഴി റോഡ് മുറിച്ചുകടന്ന് വട്ടക്കുഴി പ്ലാന്റേഷനു സമീപം.

• കാക്കക്കല്ല്-പുറപ്പാറ റോഡ് പിന്നിട്ട് എരുമേലി-ചേനപ്പാടി-മണിമല റോഡിനെ കടന്ന് മുന്നോട്ട്.

• കിഴക്കേക്കര ക്ഷേത്രത്തിന് രണ്ട് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് മണിമലയാർ മറികടക്കും.

• എരുമേലി-പൊൻകുന്നം റോഡ് ഹോം ഗ്രോൺ നഴ്സറിക്കു സമീപം മുറിച്ച് പോകും.

• കിഴക്കോട്ട് പ്രവേശിച്ച് അമൽജ്യോതി കോളേജിന്റെ മൈതാനം

• കൂവപ്പള്ളിയിലൂടെ 26-ാം മൈലിലെത്തി കെ.െക.റോഡ് മുറിച്ചുപോകും.

• ഇല്ലിമൂട്-പൊടിമറ്റം റോഡിന് സമീപത്തുകൂടി കാളകെട്ടി എസ്റ്റേറ്റിലേക്ക്.

• മൈലാട് കവലയിലൂടെ പിണ്ണാക്കനാട്-ചേറ്റുതോട് റോഡ് കടന്ന് കുന്നേൽ നഴ്സറിക്ക് സമീപം ചിറ്റാർ പുഴ കടന്ന്.

• വാരിയാനിക്കാട് റോഡ് പിന്നിട്ട് കാഞ്ഞിരപ്പള്ളി-പേട്ട റോഡ് മുറിച്ചു പോകും.

• തിടനാട്-പൈക റോഡ്, കാവുംകുളം-മാട്ടുമല റോഡ്, പൂവത്തോട്-തിടനാട് റോഡ് എന്നിവ മുറിച്ചു കടക്കും.

• പൂവത്തോട് തപാൽ ഓഫീസിനു സമീപത്തുകൂടി പാറക്കുളങ്ങര ജങ്ഷൻ.

• കീഴമ്പാറ ചിറ്റാനപ്പാറ, ചൂണ്ടച്ചേരി, വേഴങ്ങാനം

• പ്രവിത്താനം, മങ്കര, കാഞ്ഞിരമല വഴി മുന്നോട്ട്

• കടനാട്-പിഴക് റോഡ് മുറിച്ച് തടയണയ്ക്ക് സമീപത്തുകൂടി മാനത്തൂർ.

• പാലാ-തൊടുപുഴ റോഡിൽ കുറിഞ്ഞി, നെല്ലാപ്പാറ.

LEAVE A REPLY

Please enter your comment!
Please enter your name here