ഇന്ത്യക്ക് 11ാം സ്വർണം; ഷൂട്ടിങ് ട്രാപ്പിൽ പൊന്നണിഞ്ഞ് പുരുഷ ടീം; ഗോൾഫിൽ അതിഥി അശോകിന് വെള്ളിത്തിളക്കം

0

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ‌ ഇന്ത്യയ്ക്ക് 11 ാം സ്വർണം. ഷൂട്ടിങ് ട്രാപ് ഇനത്തിൽ പുരുഷ ടീമാണ് സ്വർണം നേടിയത്. ക്യനാൻ ചെനായ്, പൃഥ്വിരാജ്, സ്വറവാര്‍ സിങ് എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം വെടിവച്ചിട്ടത്.വനിതാ വിഭാഗം ഷൂട്ടിങ് ട്രാപ് ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. മനിഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരാണ് ഇന്ത്യക്കായി വെള്ളി മെഡൽ നേടിയത്.വനിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ഗോൾഫ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് അതിഥി.

Leave a Reply