കളമശേരി സ്ഫോടനം; മുഖ്യമന്ത്രിയെ വിളിച്ച് അമിത് ഷാ 

0

കൊച്ചി: കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഫോടനത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. സംഭവത്തിൽ കേന്ദ്രം റിപ്പോർട്ട് തേടി.

എൻഎസ്ജി സംഘം കേരളത്തിലേക്കെത്തും. എൻഐഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. സംസ്ഥാന പൊലീസ് മേ​ധാവി സ്ഥലത്തെത്തിയാൽ അന്വേഷണ സംഘത്തെ രൂപീകരിക്കും. സ്ഥലത്ത് പരിശോധന ശക്തമാക്കി. ഡോ​ഗ് സ്ക്വാഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

സംഭവത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് സർക്കാർ നിർദേശിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന നടക്കുന്നു. തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് സ്‌ക്വഡിന്റെ പരിശോധന നടന്നു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം.

 

കൊച്ചി കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തിൽ 35 പേര്‍ക്ക് പരിക്കേറ്റിട്ടിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. പൊട്ടിത്തെറിയില്‍ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here