സ്വർണ വിലയിൽ കുതിപ്പ്; പവന് 1,120 രൂപയുടെ വർധന

0


കൊച്ചി: ഒറ്റക്കുതിപ്പിന് വളരെ ഉയർന്ന് സംസ്ഥാനത്തെ സ്വർണവില. ഒരു ദിവസം കൊണ്ട് പവന് 1120 രൂപയുടെ വർധനവാണ് സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. സ്വർണം ഗ്രാമിന് 140 രൂപ വീതവും വർധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിൽപ്പന വില 44,320 രൂപയായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 5540 രൂപയുമായി.

രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണവില ഒറ്റയടിക്ക് ഈ വിധത്തിൽ കുതിക്കുന്നത്. പവന് അപൂർവമായി മാത്രമേ ആയിരത്തിലധികം വർധന ഒറ്റയടിക്ക് രേഖപ്പെടുത്താറുള്ളൂ. അതിൽ തന്നെ ഒറ്റയടിക്ക് 1120 രൂപ വർധിക്കുന്നത് ഇതാദ്യമായാണ്. ഇതിനുമുൻപ് ഒരു ദിവസം രണ്ട് തവണയായി 1200 രൂപ സ്വർണത്തിന് വർധിച്ചിരുന്നു.

സാധാരണ വെള്ളിയുടെ വിലയും ഗ്രാമിന് 2 രൂപ എന്ന നിലയിൽ വർധിച്ചിട്ടുണ്ട്. സാധാരണ വെള്ളി ഗ്രാമിന് 77 രൂപയും ഹാൾമാർക്ക് വെള്ളി ഗ്രാമിന് 103 രൂപയിലുമാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here