തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പണം തട്ടിയ ആൾ പിടിയിൽ. കീരംപാറ പുത്തൻപുരയ്ക്കൽ വീട്ടിൽ ചന്ദ്രപ്രകാശിനെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലിമറ്റത്തുള്ള റിയ ഫിനാൻസിലാണ് 16 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിറത്തിലുള്ള വളകൾ പണയം വെച്ച് അറുപതിനായിരം രൂപ തട്ടിയത്. ഒളിവിൽ പോയ പ്രതിയെ തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ഇൻസ്‌പെക്ടർ രതീഷ് ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.