കൊച്ചി: കൊച്ചിയിൽ നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ കുടുംബത്തിലെ യുവാവ് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഏഴു പതിറ്റാണ്ടു മുൻപു കൊച്ചിയിൽ നിന്ന് ഇസ്രയേലിലേക്കു കുടിയേറിയ കുടുംബത്തിലെ യുവാവാണ് മരിച്ചത്. പറവൂർ ചേന്നമംഗലം സ്വദേശി യോസി മോറന്റെ മകളുടെ മകൻ അമിത് മോസ്താണു കൊല്ലപ്പെട്ടത്. ഇസ്രയേലിലെ കൊച്ചിൻ ജൂത സമൂഹത്തിന്റെ സെക്രട്ടറി കൂടിയാണു യോസി മോറൻ.
നിർബന്ധിത പട്ടാള സേവനത്തിന്റെ ഭാഗമായി സേനയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു അമിത്. 1950ൽ 8 വയസ്സ് ഉള്ളപ്പോഴാണു യോസി മോറൻ ഇസ്രയേലിലേക്കു പോയത്. അവിടെ കാർഷിക മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. മുത്തച്ഛന്റെ ഒപ്പം അമിതുകൊച്ചിയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. സംസ്‌കാരം നടത്തി.