സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രട്ടേണിറ്റിയുടെ 2023 – 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു

0

സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രട്ടേണിറ്റിയുടെ 2023 – 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനിൽ തോമസിനെ പ്രസിഡന്റായും സജി സുരേന്ദ്രനെ സെക്രട്ടറിയായും സുദീപ് കാരക്കാട്ടിനെ ട്രഷററായും തെരഞ്ഞെടുത്തു. ജോയിൻറ് സെക്രട്ടറിമാരായി ദേവ് ജി ദേവൻ, സ്ലീബാ വർഗ്ഗീസ്, വൈസ് പ്രസിഡന്റുമാരായി സാജു നവോദയ , എം വി ജിജേഷ്, ജോയിൻറ് ട്രഷററായി സുജിത് ഗോവിന്ദൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ജോയി നായർ , അശോക് നായർ, വിനോദ് കുമാർ, രമേശ് ബാബു, ഷാനു ഷാജ്, മനീഷ്, അരുൺ സണ്ണി, ശ്യാം മോഹൻ, ഷിഹാബ് എന്നിവരെയും തെരഞ്ഞെടുത്തു .

 

എറണാകുളത്ത് നടന്ന സി സി എഫ് ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചടങ്ങിൽ ഏഷ്യൻ ഗെയിംസിൽ സുവർണ നേട്ടം സ്വന്തമാക്കിയ പി ആർ ശ്രീജേഷിനെ ആദരിച്ചു. പോയ വർഷം മികച്ച നേട്ടം സ്വന്തമാക്കിയ സിസിഎഫ് താരങ്ങൾക്ക് പി ആർ ശ്രീജേഷ് ഉപഹാരങ്ങൾ നൽകി.

Leave a Reply