2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഒരാഴ്ചകൂടി നീട്ടി

0

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഒരാഴ്ചകൂടി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് അറിയിപ്പ്.

ബാങ്കുകളില്‍ ഇനി നോട്ട് സ്വീകരിക്കില്ല. പകരം ആര്‍ബിഐ യുടെ തിരഞ്ഞെടുത്ത് 19 ഓഫിസുകളില്‍ ഇതിനായി സൗകര്യം ഒരുക്കും. തിരിച്ചറിയല്‍ രേഖ ഹാജരാക്കി, ഒരേസമയം ഇരുപതിനായിരം രൂപ വരെയുളള നോട്ടുകള്‍ മാറാന്‍ സാധിക്കും. ഇന്നലെ വരെയുളള കണക്കുകളില്‍ 96 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബി​ഐ വ്യക്തമാക്കി.

Leave a Reply