ശബരിമല നട ഇന്ന് തുറക്കും; പ്രതിഷ്ഠാ ദിനം 19ന്

0

പത്തനംതിട്ട: എടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. എടവം ഒന്നായ നാളെ പുലർച്ചെ പതിവു പൂജകൾക്കു ശേഷം നെയ്യഭിഷേകം തുടങ്ങും.

നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭഗവതി സേവ ഉൾപ്പെടെയുണ്ടാകും.19നാണ് പ്രതിഷ്ഠാ ദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

Leave a Reply