ഗോപുര വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികൾ; ശ്രീപദ്മനാഭനെ കണ്ടു വണങ്ങാനെത്തിയത് ആയിരങ്ങൾ..

0

കഴിഞ്ഞ ദിവസം നടന്ന സൂര്യന്‍ വിഷുവം കാണാന്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കനത്ത മഴ അവഗണിച്ചെത്തിയത് ആയിരങ്ങളാണ്. വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുന്ന വിഷുവം രണ്ടാമത് ദൃശ്യമായത് കഴിഞ്ഞ ദിവസമായിരുന്നു. മാര്‍ച്ച്‌ 21നാണ് ഇതിനുമുമ്പ് വിഷുവം ഉണ്ടായത്. പകലും രാത്രിയും തുല്യമായി വരുന്ന ദിനങ്ങളാണിത്.

23ന് രാവിലെ 6.15നും വൈകിട്ട് 5.30നും ക്ഷേത്ര ഗോപുരത്തിന്റെ വാതിലുകളിലൂടെ സൂര്യരശ്മികള്‍ അസുലഭ കാഴ്ചയൊരുക്കി കടന്നുപോയി.തുടര്‍ന്ന് വിഷുവ ദിനത്തില്‍ അസ്തമയസൂര്യന്‍ ആദ്യം ഏറ്റവും മുകളിലത്തെ ഗോപുരവാതിലിന്റെ മദ്ധ്യത്തില്‍ പ്രവേശിക്കും.തുടര്‍ന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഗോപുരവാതിലിലെത്തും. അസ്തമയസൂര്യന്‍ മൂന്നാമത്തെ ഗോപുരവാതിലില്‍ പ്രവേശിക്കുമ്പോഴാണ് നയനാനന്ദകരമായ ദൃശ്യം കാണാനാവുക.

LEAVE A REPLY

Please enter your comment!
Please enter your name here