ഓരോ സിനിമയും ഒരു പഠനാനുഭവം, ഞാൻ വീണുപോകുമ്പോഴെല്ലാം നിങ്ങള്‍ പിടിച്ചുയര്‍ത്തി: ദുൽഖർ സൽമാൻ

0

‘കൊത്ത’യുടെ റിലീസിന് പിന്നാലെ ആരാധകരോടും പ്രേക്ഷകരോടും വൈകാരികമായി നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് കൊണ്ടുള്ളതാണ് ഫേസ്ബുക്ക് കുറിപ്പ്.

താന്‍ വീണു പോകുമ്പേഴെല്ലാം പ്രേക്ഷകര്‍ താങ്ങായി നിന്നതുകൊണ്ടാണ് താനിവിടെ എത്തിയതെന്ന് ദുല്‍ഖര്‍ പറയുന്നു.നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്‍കുന്ന ഓരോരുത്തര്‍ക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം കുറിച്ചു.

Leave a Reply