ചങ്ങനാശ്ശേരിയിൽ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 33കാരന് ദാരുണാന്ത്യം

0

ചങ്ങനാശ്ശേരിയിൽ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 33കാരന് ദാരുണാന്ത്യം. കൊടുപ്പുന്ന പോളയ്ക്കൽ ജോയിച്ചൻ ലില്ലിക്കുട്ടി ദമ്പതികളുടെ മകൻ ജോയിസ് പി. ജോയി (33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ചങ്ങനാശ്ശേരി പെരുന്നയ്ക്ക് സമീപം വച്ചായിരുന്നു അപകടം.

ചങ്ങനാശ്ശേരിയിൽ നിന്ന് കൊടുപ്പുന്നയ്ക്ക് വരുകയായിരുന്ന ജോയിസ് ഓടിച്ചിരുന്ന ബുള്ളറ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിയിൽ നടക്കുന്ന ഓണാഘോഷത്തിന് പൂ വാങ്ങിയ ശേഷം തിരികെ വരുകയായിരുന്നു. സംസ്‌കാരം കൊടുപ്പുന്ന സെന്റ് ജോസഫ് ദൈവാലയത്തിൽ നടന്നു. സഹോദരങ്ങൾ. ജയിസ്, ജോസ്ന

LEAVE A REPLY

Please enter your comment!
Please enter your name here