ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ ; ‘ഐക്കൺ ഓഫ് ദി സീസ്’ ആദ്യ യാത്രയ്‌ക്കൊരുങ്ങുന്നു

0

ഫ്‌ളോറിഡ : ‘ഐക്കൺ ഓഫ് ദി സീസ്’ കന്നിയാത്രയ്‌ക്ക് ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് എന്ന പ്രത്യേകതയാണ് ഇതിനുള്ളത്. യു.എസിലെ റോയൽ കരീബിയൻ ഇന്റർനാഷണൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഐക്കൺ ഓഫ് ദി സീസ്. ഫിൻലാൻഡിൽ നിർമ്മാണം പൂർത്തീകരിച്ച ഐക്കൺ ഓഫ് ദി സീസിനെ ഒക്ടോബറിൽ റോയൽ കരീബിയൻ ഇന്റർനാഷണനലിന് കൈമാറും. അടുത്ത വർഷം ജനുവരിയിലാണ് കന്നിയാത്ര ആരംഭിക്കുക. 2022 ഏപ്രിലിൽ ആയിരുന്നു ഇതിന്റെ നിർമാണം ആരംഭിച്ചിരുന്നത് .

കപ്പലിന് 2,50,800 ടൺ ഭാരവും 1,198 അടി നീളവുമാണ് ഉള്ളത്. ഇതിൽ 2,350 ജീവനക്കാർ കന്നിയാത്രയുടെ ഭാഗമായി ഒപ്പമുണ്ടാകും. കൂടാതെ ഇതിൽ സഞ്ചരിക്കാവുന്ന പരമാവധി യാത്രികരുടെ എണ്ണം 7600 ആണ്. ഇതിൽ 20 ഡെക്കുകൾ, 2,805 സ്റ്റേറ്റ് റൂമുകൾ, 7 സ്വിമ്മിംഗ് പൂളുകൾ, ആറ് വാട്ടർ സ്ലൈഡുകൾ, 40 റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവ ഉൾപ്പെടുന്നു. മണിക്കൂറിൽ 41 കിലോമീറ്ററാണ് ഇതിന്റെ വേഗത

LEAVE A REPLY

Please enter your comment!
Please enter your name here